2019-09-18 7.00AM
KOCHI
മാസം 500 രൂപ മുടക്കൂ; പോലീസ് കണ്ണടയ്ക്കാതെ കാവലൊരുക്കും:
തൃശ്ശൂർ: ജൂവലറികളിലോ എ.ടി.എം. കേന്ദ്രങ്ങളിലോ അക്രമി കയറിയാൽ നിമിഷങ്ങൾക്കുള്ളിൽ പോലീസെത്തും. ഫോണിൽ വിളിച്ചറിയിക്കുകയോ അലാറം അടിക്കുകയോ വേണ്ട. വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള സംവിധാനത്തിന് കേരള പോലീസ് തുടക്കമിട്ടു. ക്യാമറയും സെൻസറും കൺട്രോൾ പാനലും ഉൾപ്പെടുന്ന സംവിധാനമാണ് 24 മണിക്കൂറും പോലീസിന്റെ അദൃശ്യമായ നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നത്. സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം എന്ന പദ്ധതി ആഭ്യന്തരവകുപ്പ് കെൽട്രോണുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമായി കേരള പോലീസാണിത് പ്രാവർത്തികമാക്കുന്നത്. മാസം 500 രൂപയ്ക്ക് ഇൗ സേവനം ആർക്കും ലഭിക്കും.