2020-01-28 9 AM
TRIVANDRUM
രാജ്യത്ത് ആദ്യമായി കേന്ദ്രീകൃത നുഴഞ്ഞുകയറ്റ നിരീക്ഷണ സംവിധാനം കേരളത്തില്‍ നടപ്പാക്കുന്നു. കെല്‍ട്രോണിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സംസ്ഥാന പോലീസ് സി ഐ എം എസ് (കേന്ദ്രീകൃത നുഴഞ്ഞുകയറ്റ നിരീക്ഷണം) സംവിധാനം നടപ്പാക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബേങ്കുകള്‍, ട്രഷറികള്‍, എ ടി എമ്മുകള്‍, സ്വകാര്യ- പൊതു സ്ഥാപനങ്ങള്‍, സ്കൂളുകള്‍ വീടുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചാണ് സി ഐ എം എസ് പദ്ധതി നടപ്പാക്കുന്നത്.